സവാളയുടെ പൂഴ്ത്തിവയ്പും വിലവര്‍ധനയും പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

New Update

സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പൂഴ്ത്തിവയ്പ്പ് വ്യാപകമാണെന്ന പരാതിയില്‍ പൊതുവിപണിയിലും ഗോഡൗണുകളിലും പരിശോധന ഊര്‍ജിതമാക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം.

Advertisment

publive-image

സവാള ഇറക്കുമതി ചെയ്തിട്ടും ഇവ ആവശ്യത്തിന് ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതില്‍ ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശവും പരിഗണിച്ചിട്ടുണ്ട്.

എന്നാല്‍, വിദേശത്ത്‌നിന്ന് ഉള്‍പ്പെടെ സവാള പൊതുവിപണിയില്‍ എത്തിയിട്ടും വ്യാപാരികള്‍ വില കുറക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അതേസമയം മാര്‍ക്കറ്റുകളില്‍ സ്റ്റോക്ക് പരിമിതമാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കൂടിയ വിലയ്ക്ക് ലഭിക്കുന്ന സവാള എങ്ങനെ വിലകുറച്ച് വില്‍ക്കാനാവുമെന്നും അവര്‍ ചോദിക്കുന്നു.

ഇതോടൊപ്പം ശബരിമല തീര്‍ഥാടകരെ കച്ചവടക്കാര്‍ പിഴിയുകയാണെന്ന പരാതിയും വ്യാപകമാണ്. തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന പ്രദേശങ്ങളിലും ഇടത്താവളങ്ങളിലും അവശ്യസാധനങ്ങള്‍ക്ക് തീവിലയാണെന്നാണ് പരാതി.

ഭക്ഷ്യവകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും ഇതു ശരിവെക്കുന്നു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം പലയിടത്തും നടപ്പാക്കിയിട്ടില്ല.

black market onion
Advertisment