Advertisment

'ഉള്ളിയുടെ പേരില്‍ കള്ളം...': 25 രൂപയ്ക്ക് ഉള്ളി വരുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം

New Update

കിലോഗ്രാമിന് 25 രൂപ നിരക്കില്‍ ലഭ്യമാക്കുന്ന തരത്തില്‍ ലോഡ് കണക്കിന് ഉള്ളി പുറപ്പെട്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം.

Advertisment

publive-image

ഇനി കൂടിയ വിലയ്ക്ക് ആരും ഉള്ളി വാങ്ങരുതെന്നും കരിഞ്ചന്തക്കാരെ നേരിടാനാണ് ഈ നീക്കമെന്നും സന്ദേശത്തില്‍ പറയുന്നു. ഒരു അഗ്രോ ഗ്രൂപ്പ് വെബ്‌സൈറ്റിന്റെ പേരില്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്ന മെസേജില്‍ പറയുന്നത് ഇങ്ങനെ...


രണ്ടോ മൂന്നോ ദിവസത്തേക്ക് ഉള്ളി വലിയ വില കൊടുത്ത് വാങ്ങരുത് -

ഉള്ളിയുടെ വില കുറച്ചശേഷമുള്ള ലോഡ് പുറപ്പെട്ടിട്ടുണ്ട് -

കിലോക്ക് 25 രൂപ നിരക്കില്‍ വില്ക്കാനായിട്ടാണ് സ്റ്റോക്ക് എത്തിക്കുന്നത്-

ഉപഭോക്താക്കള്‍ കൂടിയ വില കൊടുക്കാന്‍ ഇനിയും തയ്യാറായാല്‍ സ്റ്റോക്കിലെത്തുന്ന ലോഡും ഇടനിലക്കാരുടെ പ്രേരണയാല്‍ വില കൂട്ടി തന്നെ വില്ക്കാന്‍ സാധ്യതയുണ്ട്.

ആയതിനാല്‍ ഈ സന്ദേശം പരമാവധി പേരിലെത്തിച്ച് - കരിഞ്ചന്തക്കാരില്‍നിന്നും പൂഴ്ത്തിവെപ്പ്കാരില്‍നിന്നും ഉളളി (സവാള ) വിപണിയെ രക്ഷപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു -

---------------------------------------------------------------------

അതേസമയം, വിശദമായി പരിശോധിച്ചാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് മനസിലാകും. മെസേജില്‍ പറയുന്ന പേരില്‍ ഒരു വെബ്‌സൈറ്റോ ഫേസ്ബുക്ക് ഗ്രൂപ്പോ നിലവില്‍ ഇല്ല.

onion fake message
Advertisment