New Update
അടുക്കളയില്‍ എപ്പോഴും ആവശ്യത്തിന് ഉള്ളി സ്റ്റോക്കുണ്ടാകും. ചെറിയ ഉള്ളി, വലിയ ഉള്ളി അഥവാ സവാള, വെളുത്തുള്ളി എന്നിവ നല്ല ജൈവ കീടനാശിനികള്‍ കൂടിയാണ്. ഉള്ളി കൊണ്ട് അടുക്കളത്തോട്ടത്തിലെ കീടങ്ങളെ തുരത്താം നമ്മുക്കി
Advertisment
ഉള്ളിയുടെ തൊലിയും പോളകളും കൊണ്ടുണ്ടാക്കുന്ന ലായനി കീടനിയന്ത്രണത്തിന് ഏറെ സഹായകമാണ്.
ഉള്ളിയുടെയും വെളുത്തുള്ളിയുടെയും പുറംതൊലിയും വേര്‍പ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം.
ഇവ ഒരു പാത്രത്തില്‍ ഇട്ടുവെച്ച് നിറയുമ്പോള്‍ വെള്ളം നിറയ്ക്കുക. ഒരാഴ്ച കുതിര്‍ത്തശേഷം അരിച്ച് ലായനി വേര്‍തിരിക്കണം. ഇത് സ്പ്രേയറില്‍ നിറച്ച് പച്ചക്കറികളിലും മറ്റും തളിക്കാവുന്നതാണ്. ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും.