സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഏകപക്ഷീയമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ അനുവദിക്കില്ല: സി.എച്ച്.റഷീദ്

ന്യൂസ് ബ്യൂറോ, തൃശൂര്‍
Tuesday, June 2, 2020

തൃശൂർ:വിദ്യാഭ്യാസ മേഖലയിൽ പുതുതായി നടപ്പിലാക്കിയിട്ടുള്ള പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്കാവശ്യമായ മുഴുവൻ സൗകര്യങ്ങളും നടപ്പിലാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് അഭിപ്രായപ്പെട്ടു.

എം.എസ്‌.എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തിൽ തൃശൂർ ഡി.ഇ.ഒ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓൺലൈൻ ക്‌ളാസുകൾ തുടങ്ങാനിരിക്കെ 3 ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് ക്ലാസ്സുകൾ നഷ്ടമാകുന്നത്.വിദ്യാർത്ഥി സംഘടനകളോടോ അധ്യാപക സംഘടനകളോടോ കൂടിയാലോചന നടത്താതെ സർക്കാർ നടപ്പിലാക്കുന്ന ഈ ഏകാധിപത്യ തീരുമാനങ്ങളെ അംഗീകരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

എം.എസ്‌.എഫ് ജില്ലാ പ്രസിഡന്‍റ് എസ്.എ അൽറെസിൻ അധ്യക്ഷത വഹിച്ചു.ലോക് ഡൗൺ പ്രോട്ടോകോളുകൾ മുഴുവനായും പാലിച്ച്‌ നടത്തിയ പ്രതിഷേധത്തിൽ എം.എസ്‌.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് റംഷാദ് പള്ളം,എം.എസ്‌.എഫ് ജില്ലാ ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ ,ട്രഷറർ കെ.വൈ.അഫ്സൽ എന്നിവർ പങ്കെടുത്തു.

×