Advertisment

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; പെയിന്‍റിംഗ് തൊഴിലാളി ജീവനൊടുക്കി

New Update

ഈറോഡ്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്‍റെ നിരാശയില്‍ തമിഴ്നാട്ടിലെ ഇറോഡ് പൂന്തുറ സ്വദേശി ജീവനൊടുക്കി. പെയിന്‍റിംഗ് തൊഴിലാളി ശ്രീറാം(22) ആണ് മരിച്ചത്.

Advertisment

publive-image

കഴിഞ്ഞ ആറ് മാസത്തിലേറെയായി ജോലിക്കൊന്നും പോകാതെ ശ്രീറാം ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതോടെ ശ്രീറാം കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്രീറാമിന്‍റെ മാതാപിതാക്കളും സഹോദരനും പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് സംഭവം.

ശ്രീറാമിന്‍റെ മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാതായതോടെ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ശ്രീറാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ONLINE GAME
Advertisment