ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

New Update

തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ മകൻ ആകാശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ 14കാരനായ ആകാശ് വീട് വിട്ടിറങ്ങുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.

Advertisment

publive-image

മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടതായും ഇതേ തുടർന്ന് ഉള്ള മനോവിഷമത്തിൽ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ഇറങ്ങി പോയതാണെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് ആകാശിനായി ബന്ധുക്കൾ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരുന്നു.

Advertisment