New Update
കൊച്ചി: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കടിമകളായി നിരവധി പേരാണ് പണം നഷ്ടപ്പെടുത്തുന്നത്. ഇത്തരം ഗെയിമുകള്‍ക്കെതിരെ നിരവധി മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും വീണ്ടും അബദ്ധത്തില്‍ ചാടുന്നവര്‍ നിരവധിയാണ്. ഇത്തരത്തിലൊരു സംഭവമാണ് ആലുവയിലും നടന്നിരിക്കുന്നത്.
Advertisment
ഓൺലൈൻ ഗെയിം 'ഫ്രീ ഫയർ' കളിച്ച് ആലുവ സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ . അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടെന്ന് വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം കണ്ടെത്തിയത്.
കുട്ടി ഒരു സമയം നാൽപ്പത് രൂപ മുതൽ നാലായിരം രൂപ വരെ ചാർജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്തു പ്രാവശ്യം ചാർജ് ചെയ്തതായും മനസ്സിലാക്കി.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ സൈബർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തിയത്.