വിദേശത്തുനിന്ന് വരുന്നവര്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മതി; വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, September 27, 2020

തിരുവനന്തപുരം: വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്നവര്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മതി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ഇറക്കിയ ഉത്തരവില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ കാര്യം വ്യക്തമായി പറയാതിരുന്നതിനാല്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഏഴ് ദിവസത്തിനു ശേഷം പരിശോധന നടത്തി കൊവിഡില്ലെന്ന് ഉറപ്പാക്കിയാല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാം.

×