ഉമ്മന്‍ചാണ്ടി അവസാനമായി പുതുപ്പള്ളി വീട്ടില്‍, അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍

author-image
Charlie
New Update

publive-image

തിരുവനന്തപുരം; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചു. ഇന്ന് വൈകീട്ട് 4.3 ഓടെയാണ് പുതുപ്പള്ളിഹൗസിലേക്ക് ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ദേഹമെത്തിയത്.ഉച്ചക്ക് 2.20-ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് വസതിയിലെത്തിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു.

Advertisment

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തുടങ്ങിയ വിലാപയാത്രയെ കാത്ത് നൂറുക്കണക്കിന് ജനങ്ങളാണ് വഴിയരികില്‍ കാത്തുനിന്നത്. എം എല്‍ എ ഹോസ്റ്റല്‍ ഉള്‍പ്പെടെ അന്തിമാജ്ഞലിയര്‍പ്പിക്കാന്‍ ആളുകള്‍ കാത്ത് നിന്ന് സ്ഥലത്തൊക്കെ ആംബുലന്‍സ് നിര്‍ത്തിയിരുന്നു.സി പി എം നേതാവ് പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാജ്ഞലിയര്‍പ്പിക്കാന്‍ കാത്ത് നിന്നിരുന്നു.

പുതുപ്പള്ളി ഹൗസിലേയും ദര്‍ബാര്‍ ഹാളിലേയും പൊതുദര്‍ശനത്തിനുശേഷം പാളയം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ എത്തിക്കും. പിന്നീട് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലും പൊതുദര്‍ശനമുണ്ടാവും അതിന് ശേഷം നാളെ രാവിലെയായിരിക്കും കോട്ടയത്തേക്ക് കൊണ്ടുപോവുക.

Advertisment