എനിക്കെതിരെ ആരോപണം വന്നപ്പോള്‍ രാജി വക്കണമെന്ന് പറഞ്ഞു; സത്യം എപ്പോഴും മൂടിവയ്ക്കാനാകില്ല; മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ഉമ്മന്‍ചാണ്ടി

author-image
Charlie
Updated On
New Update

publive-image

Advertisment

മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം മൂടിവയ്ക്കാനാകില്ലെന്നും ജനാധിപത്യത്തില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ‘എനിക്കെതിരെ ആരോപണം വന്നപ്പോള്‍ രാജി വക്കണമെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ ശൈലി. തന്റെ ശൈലിയിലുള്ള പ്രതികരണം ഇതാണെന്നും’ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. കേരളം രൂപം കൊണ്ടതിന് ശേഷം ആദ്യമായിട്ടോ അല്ലെങ്കില്‍ 2016 ഗവണ്‍മെന്റ് വന്നതിന് ശേഷമോ അല്ല. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കെതിരായ കറന്‍സി കടത്ത് ആരോപണത്തില്‍ ഉറച്ച് നിന്ന സ്വപ്‌ന സുരേഷ് രഹസ്യ മൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് വ്യക്തമാക്കി. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ എന്തിനാണ് ഉന്നയിക്കുന്നതെന്ന ചോദ്യത്തില്‍ അടിസ്ഥാനമില്ലെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ വെളിപ്പെടുത്തലുകള്‍ പ്രതിഛായ സൃഷ്ടിക്കാനല്ല. താന്‍ ഇപ്പോഴും ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സരിത എസ് നായര്‍ തന്നെ സഹായിക്കാനാണെന്ന് പറഞ്ഞ പലതവണ വിളിച്ചിരുന്നു. എന്തിനാണ് അവരിങ്ങനെ തന്നെ പിന്തുടരുന്നതെന്ന് അറിയില്ല. തനിക്കിനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന പറഞ്ഞു.

Advertisment