എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പല വഴിക്ക്. മായാവതിയും പവാറും സ്വന്തം കാര്യം നോക്കാന്‍ രംഗത്ത് !

author-image
ജെ സി ജോസഫ്
New Update

publive-image

ന്യൂഡൽഹി∙ എന്‍ ഡി എ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്ന പിന്നാലെ ഒത്തുകൂടി ഒന്നാകാന്‍ തീരുമാനിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പലവഴിക്കായി . 23 നു സോണിയാഗാന്ധി വിളിച്ചിരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം മാറ്റി വച്ചു.

Advertisment

ബിഎസ്‌പി അധ്യക്ഷ മായാവതിയുടെ ഡല്‍ഹി യാത്ര റദ്ദാക്കി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി മായാവതി ഇപ്പോള്‍ ചര്‍ച്ച നടത്തില്ലെന്നു ബിഎസ്‌പി വ്യക്തമാക്കി. മായാവതി ബിജെപിയുമായി ചേരാനുള്ള സാധ്യത പോലും തള്ളിക്കളയാനാകില്ല .

മായാവതിക്ക് പിന്നാലെ ശരത് പവാറും സ്വന്തം നിലയ്ക്ക് ചില നീക്കങ്ങളുമായി രംഗത്തെത്തി . ഇരുപക്ഷത്തുമല്ലാതെ നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്താനാണ് ശരദ് പവാറിന്റെ ശ്രമം .

publive-image

അധികാരത്തിലേറുന്ന പാര്‍ട്ടിക്കൊപ്പം ഡിഎംകെ ഉണ്ടാകുമോയെന്ന ചോദ്യത്തിനു 23 വരെ കാത്തിരിക്കാനാണു സ്റ്റാലിന്‍റെ മറുപടി. ഡിഎംകെയുമായി ബിജെപി ചര്‍ച്ചകള്‍ നടത്തുവെന്നു റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ , എന്‍ഡിഎ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും യോഗം നാളെ ചേരും. എന്‍ഡിഎ നേതാക്കള്‍ക്കു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ അത്താഴ വിരുന്ന് നല്‍കും. എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ ആത്മ വിശ്വാസത്തിലാണ് ബിജെപി. രണ്ടാം മോദി സര്‍ക്കാരിനുള്ള നീക്കവും തുടങ്ങി.

ele 19
Advertisment