ഓപറേഷൻ ഗംഗ; 83 വിമാന സർവ്വീസുകളിലൂടെ 17,100 പേരെ തിരികെയെത്തിച്ചു, 600 പേരെ കൂടി ഇന്ന് ഇന്ത്യയിലെത്തിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഓപറേഷൻ ഗംഗയിലൂടെ 600 പേരെ കൂടി ഇന്ന് ഇന്ത്യയിലെത്തിക്കും. മൂന്ന് വിമാനങ്ങൾ ഇന്ന് രക്ഷാദൗത്യത്തിൽ പങ്കെടുക്കും. ഇതുവരെ 83 വിമാന സർവ്വീസുകളിലൂടെ 17,100 പേരെ തിരികെയെത്തിച്ചു.

Advertisment

publive-image

ദില്ലിയിലെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക വിമാനങ്ങളും സജ്ജീരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ കേരളഹൗസിൽ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.

യുക്രൈനിൽ വച്ച് വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ ഇന്ത്യയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലെ ആർആർ ആശുപത്രിയിലേക്ക് ഹർജോതിനെ മാറ്റി. ആക്രമണം രൂക്ഷമായ സുമിയിൽ നിന്ന് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ഒരുക്കങ്ങൾ തുടങ്ങി

ഇതിനിടെ പടിഞ്ഞാറൻ മാധ്യമങ്ങളുടെ 'വ്യാജ' വാർത്തകൾ ചെറുക്കാനെന്ന പേരിൽ അമേരിക്കൻ സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് റഷ്യ.

ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ട്വിറ്റ‌റിന് നിയന്ത്രണങ്ങളും. എന്നാൽ റഷ്യയിലെ എറ്റവും ജനപ്രിയമായ സമൂഹ മാധ്യമം ഇത് രണ്ടുമല്ല, അത് വി കോണ്ടാക്ട് ആണ്.

Advertisment