ഒപ്പോ 5ജി ഫോണുകൾ 2500 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ

ടെക് ഡസ്ക്
Saturday, February 20, 2021

ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒപ്പോ ഫന്റാസ്റ്റിക്ക് ഡേ ഓഫറുകളിലാണ് സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .

അതുപോലെ തന്നെ HDFC ബാങ്ക് ,ICICI ബാങ്ക് അടക്കമുള്ള കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് .അത്തരത്തിൽ OPPO Reno5 Pro 5G ഫോണുകൾ 2500 രൂപ വരെ ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

ഒപ്പോ റെനോ 5 പ്രൊ 5ജി സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളുടെ പ്രവർത്തനം നോക്കുകയാണെങ്കിൽ ഒക്ട കോർ MediaTek Dimensity 1000+ ലാണ് പ്രവർത്തനം നടക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം .ആൻഡ്രോയിഡ് 11 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സൽ ക്വാഡ് ക്യാമറകൾ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് Oppo Reno 5 പ്രോ 5g സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ലൈവ് HDR,വെളിച്ചക്കുറവിലും മികച വീഡിയോ റെക്കോർഡിങ് എന്നിങ്ങനെ പല സവിശേഷതകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബാറ്ററിയിലേക്കു കടക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ മറ്റൊരു കാര്യം എടുത്തു പറയേണ്ടത് 65W SuperVOOC 2.0 ഫാസ്റ്റ് ചാർജിങ് തന്നെയാണ് .അതുപോലെ തന്നെ സ്‌ സ്മാർട്ട് ഫോണുകൾക്ക് ഇൻ ഡിസ്‌പ്ലൈ ഫിംഗർ പ്രിന്റ് സെൻസറുകളാണ് നൽകിയിരിക്കുന്നത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Oppo Reno 5 പ്രോ 5g ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 35990 രൂപയാണ് വില വരുന്നത്

×