രാജ്യത്തെ കൊവിഡ് വ്യാപനം; പ്രതിരോധ നടപടികള്‍ക്ക് പ്രധാനമന്ത്രിക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. 12 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്തില്‍ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.

സാധ്യമായ എല്ലായിടത്തുനിന്നും വാക്‌സിന്‍ ശേഖരിക്കുക, രാജ്യത്തെ എല്ലാവര്‍ക്കും ഉടനടി സൗജന്യ വാക്‌സിന്‍ വിതരണം ചെയ്യുക.വാക്‌സിന്‍ ശേഖരണത്തിനും വിതരണത്തിനുമായി ബജറ്റില്‍ നിന്ന് 35000 കോടി ചെലവഴിക്കുക, രാജ്യത്തെ വാക്‌സിന്‍ നിര്‍മാണം വിപുലപ്പെടുത്താനായി നിര്‍ബന്ധിത ലൈസന്‍സ് സംവിധാനം, കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുക, ഈ പണം കോവിഡ് ചികിത്സയ്ക്കു ഓക്‌സിജന്‍ വാങ്ങാനും വാക്‌സിന്‍ വാങ്ങാനും ഉപയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്.

Advertisment