ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം നാളെ പുലര്‍ച്ചെ

New Update

ലോസ് ഏഞ്ചലസ്: ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍ സമയം 6.30-ന് ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ ആരംഭിക്കും. 92-ാമത് ഓസ്‌കര്‍ അവാര്‍ഡ് നിശയാണിത്. ഇന്ത്യന്‍ സമയം രാവിലെ അഞ്ചു മുതല്‍ ട്വിറ്ററില്‍ @TheAcademy യില്‍ റെഡ്കാര്‍പെറ്റിന്റെ ലൈവ് ആരംഭിച്ചു.

Advertisment

publive-image

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാന്‍ ഒന്‍പത് ചിത്രങ്ങളാണ മാറ്റുരയ്ക്കുന്നത്. ഏറ്റവും കൂടുതല്‍ നോമിനേഷന്‍ (11) നേടിയ ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രം 'ജോക്കര്‍', 10 നോമിനേഷനുകള്‍ വീതം നേടിയ 'ദ ഐറിഷ് മാന്‍', '1917', 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' എന്നിവയാണ് മുന്നില്‍.

ബോങ് ജൂണ്‍ ഹോ സംവിധാനം ചെയ്ത 'പാരസൈറ്റ്' എന്ന കൊറിയന്‍ ചിത്രവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ്, മികച്ച ചിത്രത്തിനുള്ള കാന്‍ പുരസ്‌കാരം എന്നിവ 'പാരസൈറ്റ്' നേടിയിട്ടുണ്ട്.

ഓസ്‌കറില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനും മികച്ച ചിത്രത്തിനുമായി ഇരട്ട നോമിനേഷന്‍ നേടുന്ന ആറാമത്തെ ചിത്രമാണ് 'പാരസൈറ്റ്'. ദക്ഷിണകൊറിയയില്‍നിന്ന് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ആദ്യ ചിത്രവും. 'പാരസൈറ്റ്' മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു വിദേശഭാഷാ ചിത്രം ആദ്യമായി ഓസ്‌കറില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്നുവെന്ന പ്രത്യേകതയുണ്ടാകും.

മികച്ച നടനുള്ള നോമിനേഷന്‍

'ജോക്കറി'ലെ പ്രകടനത്തിന് ജോക്വിന്‍ ഫീനിക്‌സ്, 'മാര്യേജ് സ്റ്റോറി'യിലെ അഭിനയത്തിന് ആദം ഡ്രൈവര്‍, 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' എന്ന ചിത്രത്തിലെ ലിയനാര്‍ഡോ ഡി കാപ്രിയോ, 'പെയിന്‍ ആന്‍ഡ് ഗ്ലോറി'യിലെ അന്റോണിയോ ബന്റിറാസ്, 'ദി ടു പോപ്പ്‌സിലെ' ജോനാഥന്‍ പ്രൈസി എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനില്‍ മുന്നില്‍.

മികച്ച നടി

സിന്തിയ എറിവോ (ഹാരിയറ്റ്), സ്‌കാര്‍ലെറ്റ് ജോണ്‍സന്‍ ( മാര്യേജ് സ്റ്റോറി), സയോസെ റോനാന്‍ ( ലിറ്റില്‍ വുമണ്‍), ചാര്‍ലീസ് തെറോണ്‍ (ബോംബ് ഷെല്‍), റെനീ സെല്‍വെഗെര്‍ (ജൂഡി)

award red carpet oscar night
Advertisment