Advertisment

അസ്ഥികള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമായ ഓസ്റ്റിയോപൊറോസിസ് നിങ്ങളെ അലട്ടുന്നുണ്ടോ?

New Update

കൊവിഡ് കാലത്ത് പലരേയും അലട്ടുന്ന ആരോ​ ഗ്യപ്രശ്നമാണ് ഓസ്റ്റിയോ പൊറോസിസ്.അസ്ഥികള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്.അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് കാരണം. ഇതുമൂലം അസ്ഥികള്‍ വേഗത്തില്‍ പൊട്ടാനും ഇടയാകുന്നു.

Advertisment

publive-image

ഈ മഹാമാരിക്കാലത്ത് ഓസ്റ്റിയോപൊറോസിസ് പ്രശ്നവുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ദില്ലിയിലെ ദിയോസ് ഹോസ്പിറ്റലിലെ ഓർത്തോപെഡിക്സ് വിഭാ​ഗം മേധാവി ഡോ.അഭിഷേക് ബൻസൽ പറയുന്നു.

വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങൾക്ക് കാരണമാകുന്നു. കൊവിഡ്19 ന് മുമ്പ് ആരോഗ്യകരമായ ഭാരം നിലനിർത്തുന്ന പലരും വ്യായാമത്തിന്റെ അഭാവവും അസന്തുലിതമായ ഭക്ഷണക്രമം കൊണ്ടും പെട്ടെന്ന് ഭാരം വർദ്ധിക്കുന്നു. പെട്ടെന്ന് ഭാരം കൂടുന്നത് സന്ധികളിൽ സമ്മർദ്ദം ചെലുത്തുന്നതിന് കാരണമാകുന്നുവെന്നും ഡോ.അഭിഷേക് പറഞ്ഞു.

ഓസ്റ്റിയോപൊറോസിസിനെ പ്രൈമറി, സെക്കന്‍ഡറി എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. പ്രായംകൂടുന്നവരില്‍ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രൈമറി ഓസ്റ്റിയോപൊറോസിസ് കാണപ്പെടുന്നത്. ചില അസുഖങ്ങളോട് അനുബന്ധമായാണ് സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത്.

പ്രൈമറി ഓസ്റ്റിയോപൊറോസിസ് പ്രായമായവരെ ബാധിക്കുമ്പോള്‍, ചെറുപ്പക്കാരെ ബാധിക്കാന്‍ സാധ്യതയുള്ളത് സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസ് ആണ്. സ്ത്രീകളിലും പുരുഷന്മാരിലും ഓസ്റ്റിയോപൊറോസിസിന് സാധ്യതയുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് ഓസ്റ്റിയോപൊറോസിസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലുണ്ടാകുന്നത് സ്ത്രീകളിലാണ്.

osteoporosis REASON
Advertisment