കാണിക്കയായി ലഭിക്കുന്നത് ദശലക്ഷത്തിലധികം നാണയങ്ങൾ, നിക്ഷേപിക്കാൻ ഇടമില്ലാതെ വലഞ്ഞ് ഷിർദി സായിബാബ ക്ഷേത്രം അധികൃതർ

New Update

publive-image

മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഷിർദി സായിബാബ ക്ഷേത്രത്തിൽ കാണിക്കയായി ലഭിക്കുന്നത് ദശലക്ഷത്തിലധികം നാണയങ്ങളെന്ന് റിപ്പോർട്ട്. ദിനംപ്രതി അളവിൽ കൂടുതൽ നാണയം ലഭിക്കുന്നതിനാൽ നിക്ഷേപിക്കാൻ ഇടമില്ലാതെ വലയുകയാണ് ക്ഷേത്രം അധികൃതർ. ക്ഷേത്ര സന്ദർശനത്തിനെത്തുന്ന ഭൂരിഭാഗം ആളുകളും കാണിക്കയായി നാണയമാണ് സമർപ്പിക്കാറുള്ളത്.

Advertisment

പ്രതിദിനം ശരാശരി ഒരു ലക്ഷത്തിലധികം സന്ദർശകർ ക്ഷേത്രത്തിൽ എത്താറുണ്ട്. ക്ഷേത്രം ട്രസ്റ്റിന് കീഴിൽ നാണയങ്ങളുടെ രൂപത്തിൽ മാത്രം 11 കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളത്. എല്ലാ മാസവും 28 ലക്ഷത്തോളം നാണയങ്ങൾ ഇവിടെ കാണിക്കയായി ലഭിക്കാറുണ്ട്. ഇവ ഏകദേശം 34,000 യുഎസ് ഡോളറിനടുത്ത് വരും.

നാണയത്തുട്ടുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനാൽ ക്ഷേത്രം അധികൃതർ റിസർവ് ബാങ്കിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. അതേസമയം, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ ഇന്ത്യൻ ബാങ്കുകളിലായി ശ്രീ സായിബാബ സൻസ്ഥാൻ ട്രസ്റ്റിന് വിവിധ ശാഖകളിലായി 13 അക്കൗണ്ടുകളാണ് ഉള്ളത്.

Advertisment