ഗള്‍ഫ് ഡസ്ക്
Updated On
New Update
റിയാദ്:സ്വദേശി വത്കരണ നടപടികൾ ശക്തമാക്കിയതോടെ സൗദിയില്‍ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമായി. മൂന്നു മാസത്തിനിടെ 1,33,652 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.
Advertisment
ഇക്കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചവർക്കാൻ തൊഴിൽ നഷ്ടമായത്. അതേസമയം പുതിയതായി തൊഴിൽ ലഭിച്ച സ്വദേശികളുടെ എണ്ണം വൻതോതിൽ വർധിക്കുകയും ചെയ്തിട്ടുണ്ട്.
ഈ മൂന്ന് മാസങ്ങളിൽ 44,814 സൗദി സ്വദേശികൾക്ക് സ്വകാര്യ മേഖലയില്‍ പുതിയതായി തൊഴില്‍ ലഭിച്ചിട്ടുണ്ട്. മാനവശേഷി വികസന സമിതി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പരാർമശിക്കുന്നത്.
സൗദിയിലെ സ്വകാര്യ മേഖലയിൽ 83 ലക്ഷം തൊഴിലാളികളാണുണ്ടായിരുന്നത്. ഇതിൽ 16,49,820 പേർ വിദേശികളായിരുന്നു. ഇവരിൽ ഒന്നേകാൽ ലക്ഷത്തോളം പേർക്കാണ് ജോലി നഷ്ടമായത്.