'ലൈംഗികതയുടെ അതിപ്രസരം'; ഉള്ളിയുടെ ചിത്രം നീക്കം ചെയ്ത് ഫേസ്ബുക്ക്‌ !

author-image
admin
New Update

publive-image

'ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാണ് ഫേസ്ബുക്കിന്റെ ചട്ടം. അത്തരം ദൃശ്യങ്ങള്‍ ആരെങ്കിലും പങ്കുവച്ചാല്‍ ഫേസ്ബുക്കിന്റെ അല്‍ഗൊരിതം അത് കണ്ടെത്തി നീക്കം ചെയ്യുകയും ചെയ്യും. എന്നാല്‍ ലൈംഗികതയുടെ അതിപ്രസരമെന്ന പേരില്‍ ഉള്ളിയുടെ ചിത്രം ഫേസ്ബുക്ക് നീക്കം ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

Advertisment

'ദി സീഡ് കമ്പനി ബൈ ഇ ഡബ്ല്യു ഗേസ്' എന്ന സ്ഥാപനം ഫേസ്ബുക്കില്‍ പങ്കുവച്ച ഉള്ളിയുടെ ചിത്രമാണ് നീക്കം ചെയ്യപ്പെട്ടത്. സെപ്തംബറിലാണ് സംഭവം നടന്നത്. ചിത്രത്തില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന് ആരോപിച്ചാണ് ഫേസ്ബുക്ക് ഉള്ളിയുടെ ചിത്രം നീക്കം ചെയ്തത്.

https://www.facebook.com/TheSeedCompanyNL/posts/2683168191946074

ഫേസ്ബുക്കിന്റെ മറുപടി കണ്ട് സീഡ് കമ്പനിയും ഞെട്ടിപ്പോയി. തങ്ങള്‍ പോസ്റ്റ് ചെയ്ത ഉള്ളിയുടെ ചിത്രത്തില്‍ എവിടെയാണ് ലൈംഗികതയുടെ അതിപ്രസരമെന്നാണ് കമ്പനി ചോദിക്കുന്നത്.

Advertisment