രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്രം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 15, 2021

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച 21.9 ശതമാനമായിരുന്ന രാജ്യത്തിന്റെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 19.8 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍. ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള 11 സംസ്ഥാനങ്ങളുണ്ടെന്നും 17 സംസ്ഥാനങ്ങളില്‍ സജീവ കേസുകള്‍ 50,000 ല്‍ കുറവാണെന്നും അഗര്‍വാള്‍ പറഞ്ഞു.

പ്രതിമാസം 1.5 കോടി ഡോസ് കോവാക്‌സിന്‍ നിലവില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും ഉത്പാദനം പ്രതിമാസം 10 കോടി ഡോസായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.

×