/sathyam/media/post_attachments/8TTApEnhK64XoG9Qcvie.jpg)
ലണ്ടൻ: വാക്‌സിന്‍ കുത്തിവെച്ചവരില്‍ ഒരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഓക്‌സ്ഫഡ് വാക്സീന്റെ ബ്രിട്ടനിലെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു. പരീക്ഷണം തുടരാൻ അനുമതി ലഭിച്ചെന്ന് ബ്രിട്ടൻ കമ്പനി അസ്ട്രാസെനക അറിയിച്ചു.
വാക്സീൻ സ്വീകരിച്ച ഒരാൾക്ക് ആരോഗ്യപ്രശ്നം കണ്ടതിനെത്തുടർന്നു പരീക്ഷണം താൽക്കാലികമായി നിർത്തുന്നുവെന്ന് സെപ്റ്റംബർ ഒമ്പതിനാണ്‘അസ്ട്രാസെനക’ അറിയിച്ചത്. പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ കുത്തിവെച്ചത്. ഇതില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചത്.
ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്‌സ്ഫഡ് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പരീക്ഷണം നടത്തുന്നത്. ബ്രിട്ടനില്‍ വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us