സൗദിയില്‍ വിമാന സർവിസുകൾ സാധാരണ നിലയിൽ എത്തുക രാജ്യത്തെ എഴുപത് ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ച ശേഷം, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 30 ലക്ഷം ഓക്‌സ്ഫഡ്- അസ്ട്രാസെനക്ക വാക്‌സിന്‍ ഡോസുകള്‍ സൗദി അറേബ്യയില്‍ എത്തി.

author-image
admin
New Update

റിയാദ്: സൗദിയിൽ വിമാന സർവിസുകൾ സാധാരണ നിലയിൽ എത്തുക രാജ്യത്തെ എഴുപത് ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ച ശേഷം ആയിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ അബ്ദുല്ല അൽഅസീരി പറഞ്ഞു. അൽഖലീജിയ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആരോഗ്യ സഹമന്ത്രി കൂടിയായ ഡോ.അബ്ദുല്ല അൽഅസീരി ഈ കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

രാജ്യത്തെ എഴുപത് ശതമാനം ആളുകളും വാക്സിനെടുത്താൽ കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നതോടെ വിമാന സർവിസുകളും സാധാരണ നിലയിലായാക്കും. രാജ്യത്തെ ഭൂരിഭാഗം ആളുകളും വാക്സിൻ സ്വീകരിക്കുന്നതോടെ രാജ്യത്തെ കോവിഡ് വ്യാപനം കുറയ്ക്കാനാകും. ഈ വർഷത്തെ വേനൽ കാല അവധിയിൽ സൗദികൾക്ക് യാത്ര ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സൗദിയില്‍ വാക്സിന്‍ കുത്തിവെപ്പ് എല്ലാ സെന്റെരുകളിലും നടക്കുന്നുണ്ട്, ഇന്ത്യയില്‍ നിന്ന്  സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 30 ലക്ഷം ഓക്‌സ്ഫഡ്- അസ്ട്രാസെനക്ക വാക്‌സിന്‍ ഡോസുകള്‍ സൗദി അറേബ്യയില്‍ എത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ 70 ലക്ഷം ഡോസുകള്‍ കൂടി എത്തുമെന്നും പറയുന്നു.

അസ്ട്രാസെനക്ക വാക്‌സിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നും സൗദിയില്‍ ഉടന്‍ ഉപയോഗിച്ച് തുടങ്ങുമെന്നും സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്‍ ആലി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു ഓക്‌സ്ഫഡ് സര്‍വകലാശാല യും  മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍ ആണ് .ഓക്‌സ്ഫഡ്- അസ്ട്രാസെനക്ക വാക്‌സിന്‍

പതിനഞ്ച്‌ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ വാക്സിന്‍ സൗജന്യമായി നല്‍കിയിട്ട്ടുണ്ട്, കൂടാതെ  അമ്പതോളം രാജ്യങ്ങള്‍ ഈ വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്. 5.25 യുഎസ് ഡോളര്‍ നിരക്കിലാണ് 30 ലക്ഷം ഡോസുകള്‍ സൗദിക്കു നല്‍കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നേരത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദിയില്‍ ഫൈസര്‍ ഉള്‍പ്പടെ നാല് കമ്പനികളുടെ   വാക്സിന്‍ നിലവില്‍ എത്തിയതായി അറിയുന്നു.

Tags

Advertisment