കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയിച്ചാല്‍ ബ്രിട്ടന്‍ അത് രാഷ്ട്രീയനേട്ടമാക്കും; ബ്രിട്ടീഷുകാര്‍ ലോകത്തെ രക്ഷിച്ചെന്ന് കഥകളുണ്ടാക്കും: ഓക്‌സ്‌ഫോര്‍ഡിലെ പ്രൊഫസര്‍ പറയുന്നതിങ്ങനെ

New Update

publive-image

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. ഇത് വിജയകരമാകുമെന്നും സെപ്റ്റംബറില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നും ഗവേഷകര്‍ ഉറപ്പിക്കുന്നു. ഗവേഷകരുടെ ഈ ഉറപ്പില്‍ ശുഭപ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ലോകം.

Advertisment

എന്നാല്‍ ഈ വാക്‌സിന്‍ പരീക്ഷണത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ഡോ. എമിലി കൊസീന്‍.

വാക്‌സിന്‍ പരീക്ഷണം പ്രധാനപ്പെട്ടതാണെന്ന് എമിലിയും സമ്മതിക്കുന്നു. എന്നാല്‍ ഓക്‌സ്‌ഫോര്‍ഡിന്റെ ഈ പരീക്ഷണമാണ് ആദ്യം വിജയിക്കുന്നതെങ്കില്‍ ബ്രിട്ടന്‍ ഇത് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുമെന്നാണ് എമിലിയുടെ വിമര്‍ശനം.

ചൈന ഭീഷണി സൃഷ്ടിച്ചു, ബ്രിട്ടന്‍ ലോകത്തെ രക്ഷിച്ചു എന്ന രീതിയില്‍ കഥകളുണ്ടാക്കും. കൊവിഡ് വ്യാപനത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ടായ വീഴ്ച ഇതോടെ ആളുകള്‍ മറക്കും; എമിലി പറയുന്നു.

Advertisment