ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന് യുകെയുടെ അംഗീകാരം; വിതരണം ഉടന്‍; ;ഇന്ത്യയിലും അനുമതി ഉടനെന്ന് സൂചന

New Update

publive-image

ലണ്ടന്‍: ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്ക കമ്പനിയും സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്‌സിന് യുകെ അംഗീകാരം നല്‍കി. മെഡിസന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. വിതരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

ഓക്‌സ്ഫഡ് വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് യു.കെ. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനക്കയും ചേർന്ന വികസിപ്പിച്ച കൊവിഡ് വാക്സിൻ (കൊവിഷീല്‍ഡ്‌) സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്നത്.

ബ്രിട്ടനിലും ബ്രസീലിലും ഇന്ത്യയിലും നടത്തിയ ക്ലിനിക്കൽ പഠനറിപ്പോർട്ടുകളനുസരിച്ച് കൊവിഷീല്‍ഡ്‌ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെ അനുമതി നല്‍കിയതോടെ ഇന്ത്യയും വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്.

Advertisment