കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ സെപ്തംബറോടെ കണ്ടെത്തുമെന്ന്‌ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍; മനുഷ്യരിലുള്ള പരീക്ഷണം അടുത്തയാഴ്ച തുടങ്ങും

New Update

ലണ്ടന്‍: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ സെപ്തംബറോടെ കണ്ടെത്തുമെന്ന അവകാശവാദവുമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ രംഗത്ത്. അടുത്തയാഴ്ച മുതല്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

Advertisment

publive-image

വിവിധ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള നീക്കം.

ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ എഴുപതില്‍പരം വാക്‌സിനുകളുടെ ഗവേഷണം നിലവില്‍ നടക്കുന്നുണ്ട്.

ചൈനയിലെ ഒരു സംഘവും അമേരിക്കയില്‍ രണ്ട് ഗവേഷണ സംഘങ്ങളും മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു.

18നും 55നും ഇടയില്‍ പ്രായമുള്ള 510 പേരെയാണ് പരീക്ഷണത്തിനായി ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷണസംഘം തിരഞ്ഞെടുത്തിരിക്കുന്നത്.

വിവിധ മൃഗങ്ങളില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതായും മനുഷ്യരില്‍ പരീക്ഷണം അടുത്തയാഴ്ച തുടങ്ങുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ അഡ്രിയാന്‍ ഹില്ലാണ് പറഞ്ഞത്.

corona vaccine oxford
Advertisment