ഓക്‌സ്ഫഡ്‌ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് 19 വാക്‌സിന്‍ 90ശതമാനം വരെ ഫലപ്രദമാണെന്ന്  ആസ്ട്രസെനേക; സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നൂറു കോടി ഡോസ് ഉല്‍പാദിപ്പിക്കും

New Update

publive-image

ലണ്ടന്‍: ഓക്‌സ്ഫഡ്‌ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് 19 വാക്‌സിന്‍ 90ശതമാനം വരെ ഫലപ്രദമാണെന്ന് നിര്‍മാണ കമ്പനി ആസ്ട്രസെനേക. വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായി കമ്പനി പറഞ്ഞു.

Advertisment

കോവിഡ് 19-നെ പ്രതിരോധിക്കാന്‍ വളരെയധികം ശേഷിയുള്ളതാണ് ഈ വാക്‌സിനെന്ന് ഇതിന്റെ ഫലപ്രാപ്തിയും സുരക്ഷാ പരിശോധനകളും ഉറപ്പുനല്‍കുന്നതായി ആസ്ട്രസെനേക മേധാവി പാസ്‌കല്‍ സോറിയോട്ട് പ്രസ്താവനയില്‍ അറിയിച്ചു. ലോകത്തെങ്ങുമുള്ള വിതരണത്തിന് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നൂറു കോടി ഡോസ് ഉല്‍പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

Advertisment