ഓണം വന്നാലും കൊവിഡ് വന്നാലും മലയാളിയ്ക്ക് 'ഓക്സിജന്‍' ഒഴിവാക്കാനാവില്ല… മലയാളിയ്ക്ക് മാത്രം ഓക്സിജനോ എന്ന് ചിന്തിച്ച് നെറ്റി ചുളിയ്ക്കേണ്ട…

New Update

publive-image

Advertisment

മലയാളികളുടെ ഡിജിറ്റല്‍ താത്പര്യങ്ങളുടെ ഡെസ്റ്റിനേഷനായി തല ഉയര്‍ത്തി നില്‍ക്കുന്ന ഡിജിറ്റല്‍ ഷോപ്പായ 'ഓക്സിജന്‍' ആര്‍ക്കെങ്കിലും ഒഴിവാക്കാന്‍ പറ്റുമോ. വിദേശമലയാളികളില്‍ ഏറിയ പങ്കും നാട്ടിലെത്തിയാല്‍ മൊബൈല്‍ ഫോണിനോ ലാപ്ടോപ്പിനോ ടാബിനോ മറ്റ് ഡിജിറ്റല്‍ ആവശ്യങ്ങള്‍ക്കോ ആദ്യം എത്തുന്നത് ഓക്സിജന്‍ ഷോപ്പിലേയ്ക്കായിരിയ്ക്കും.

ഓക്സിജനെ കണ്ണടച്ച് വിശ്വസിയ്ക്കാവുന്ന ഡിജിറ്റല്‍ ഷോപ്പ് ബ്രാന്‍ഡിലേയ്ക്ക് ഉയര്‍ത്തിയതിന് പിന്നില്‍, വില്‍ക്കുന്ന ഉത്പന്നത്തിന്റെ ഗുണമേന്‍മയും വിശ്വാസ്യതയും ഉറപ്പ് വരുത്തിയും കസ്റ്റമേഴ്സിന്റെ താത്പര്യം തിരിച്ചറിഞ്ഞ് അവരോടൊപ്പം നിന്ന് അവരുടെ ആവശ്യമനുസരിച്ച് സഹായിക്കുന്ന ചുറുചുറുക്കുള്ള സെയില്‍സ് എക്സിക്യൂട്ടീവ്മാരുടെ ആത്മാര്‍ത്ഥസേവനവും ഓക്സിജനിലെ റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ കൂര്‍മ്മബുദ്ധിയുമാണെന്ന് രണ്ട് പതിറ്റാണ്ടായി കേരളത്തിന്റെ ഡിജിറ്റല്‍ വിപണിയുടെ റേഞ്ചുകള്‍ സാകൂതം വീക്ഷിയ്ക്കുന്ന ഓക്സിജന്‍ സിഇഒ ഷിജോ തോമസ് അഭിപ്രായപ്പെടുന്നു.

1999 -ല്‍ എരുമേലി കൂവപ്പള്ളിയില്‍ നിന്ന് കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ കവലയില്‍ വന്ന് 'ഓസോണ്‍ സിസ്റ്റംസ് ' എന്ന കംപ്യൂട്ടര്‍ അസംബ്ലിംഗ് യൂണിറ്റോടെ ഡെസ്ക് ടോപ്പ് കംപ്യൂട്ടര്‍ സ്ഥാപനം തുറക്കുന്നത് ഷിജോയുടെ അപ്പച്ചന്‍ അദ്ധ്യാപകനായിരുന്ന കെ.വി തോമസ് വിരമിച്ചപ്പോള്‍ നല്‍കിയ 40000 രൂപയുടെ പിന്‍ബലത്തിലായിരുന്നു.

publive-image

ഓസോണില്‍ നിന്നും, 20 ലക്ഷത്തില്‍ പരം ഉപഭോക്താക്കളും 26 ബ്രാഞ്ചുകളും 500 ജീവനക്കാരുമായി ഓക്സിജന്‍ ഇന്ന് വളര്‍ന്നതിന്റെ പുറകിലെ രഹസ്യം ഷിജോയുടെ വാക്കുകളില്‍ ''ഇലക്ട്രോണിക് വിപണന മേഖലയില്‍ വില്‍പനാനന്തര സേവനത്തിലാണ് കസ്റ്റമര്‍ പ്രാധാന്യം കൊടുക്കുന്നത്. ഉപകരണം വിറ്റ് കഴിഞ്ഞാല്‍ ഞങ്ങളുടെ ഉത്തരവാദിത്വം തീരുന്നില്ല. ഒരു നൂറു സംശയവുമായിട്ടായിരിയ്ക്കും കസ്റ്റമര്‍ പിന്നെ വരുന്നത്. ക്ഷമയോടെ അവരു പയുന്നത് കേട്ട് അവരുടെ സംശയം തീര്‍ത്തുകൊടുക്കുന്നതിലൂടെ കസ്റ്റമറുമായി വളരെ ദൃഡമായ ബന്ധം സ്ഥാപിച്ചെടുക്കാം. വില്‍പനയ്ക്ക് ശേഷം നല്ല സര്‍വ്വീസുകൂടി കിട്ടുമെന്നറിഞ്ഞപ്പോള്‍ സ്വാഭാവികമായും കസ്റ്റമേഴ്‌സ് കൂടി. കോട്ടയത്ത് ഓക്സിജന്റെ ആദ്യഷോറൂമിനൊപ്പം സര്‍വ്വീസ് സെന്റര്‍ തുറന്നത് കസ്റ്റമേഴ്സിന് ആശ്വാസമായി. ലാഭം പ്രതീക്ഷിയ്ക്കാതെ ചെയ്ത പലകാര്യങ്ങളും കാരണം ആദ്യത്തെ അഞ്ച് വര്‍ഷം ഓക്സിജന്റെ ബാലന്‍സ്ഷീറ്റില്‍ നഷ്ടക്കണക്കായിരുന്നു''

''കൊവിഡ് എല്ലാ ബിസിനസ്സുകളിലും നഷ്ടങ്ങള്‍ വിതച്ചു മുന്നേറിയപ്പോള്‍ ഓക്സിജന് അതിജീവനത്തിന് പുതിയ പാത തുറന്ന് കിട്ടിയത് സൂം മീറ്റിംഗും ഓണ്‍ലൈന്‍ ക്ലാസ്സുകളും വര്‍ക്ക് ഫ്രം ഹോമും രാജ്യമെങ്ങും ആരംഭിച്ചതോടെയായിരുന്നു. ഓണ്‍ലൈന്‍ ബിസിനസ്സുകളുടെ ത്വരിതവളര്‍ച്ചയും ഒട്ടൊന്നുമല്ല ഈ പ്രതിസന്ധിഘട്ടത്തില്‍ ബിസ്സിനസ്സിനെ സഹായിച്ചത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 മെയ് മുതല്‍ നവമ്പര്‍ വരെയുള്ള ആറുമാസത്തെ ബിസിനസ്സില്‍ 70 ശതമാനം വര്‍ദ്ധന നേടാനായത് ചെറിയ കാര്യമല്ല''

''300 കോടിയില്‍ പരം രൂപയുടെ സ്മാര്‍ട് ഫോണ്‍ ബിസ്സിനസ്സ് പ്രതിമാസം നടക്കുന്ന കേരളത്തില്‍ ഇന്ന് മൊബൈല്‍ ക്വാളിറ്റിയ്ക്ക് ആണ് ആദ്യ പരിഗണന. ഓണ്‍ലൈന്‍ ബിസിനസ്സും സൂം മീറ്റിംഗും വര്‍ക്ക് ഫ്രം ഹോമും സജീവമായപ്പോള്‍ ബാറ്ററി ലൈഫും സ്റ്റോറേജും നല്ല ക്യാമറയും ഉള്ള സ്മാര്‍ട് ഫോണുകള്‍ക്കാണ് ആവശ്യക്കാരധികവും. അതുകൊണ്ട് മലയാളി ഫോണിനായി പൈസ മുടക്കുകയും ചെയ്യും''

publive-image

ഓസോണിലേയ്ക്കും ഓക്സിജന്റെ ആദ്യ വര്‍ഷങ്ങളിലേയ്ക്കും തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ന് കൗതുകം തോന്നുന്നു എന്ന് ഷിജോ പറഞ്ഞു.'' ഡസ്ക് ടോപ്പ് കംപ്യൂട്ടറുകള്‍ക്ക് അന്ന് ഷോറൂം ഉണ്ടായിരുന്നില്ല. ലാപ്ടോപ്പുകളുടെ വരവോടെയാണ് ഓക്സിജന്റെ ഷോറൂമുകള്‍ സജീവമാകുന്നത്. വലിയ ബ്ലാക്ക് ബോക്സുകളിലെത്തിയ ലാപ്ടോപ്പുകള്‍ ഡിജിറ്റല്‍ വിപ്ലവത്തിന് നാന്ദികുറിയ്ക്കുകയായിരുന്നു. പിന്നീട് പല നിറങ്ങളിലെത്തിയ ലാപ്ടോപ്പുകള്‍ മലയാളിയുടെ അന്തസ്സ് വിളിച്ചോതി. സ്മാര്‍ട് ഫോണിന്റെ വരവോടെ ഓക്സിജന്റെ ആകെ ബിസിനസ്സിന്റെ 50 ശതമാനം അതുവഴിയായി''

''വ്യവസായ വിപ്ലവത്തിന് ശേഷം വന്ന ഡിജിറ്റല്‍ വിപ്ലവം ലോകക്രമത്തെ മാറ്റി മറിച്ചു. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബട്ടിക്സും കൊണ്ടുവരുന്ന മാറ്റങ്ങള്‍ക്ക് ലോകം കാത്തിരിയ്ക്കുകയാണ്. അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ വിപണിയെ ഒന്നുകൂടി സജീവമാക്കും. ഡിജിറ്റല്‍ മേഖലയിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നാലേ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റൂ. ഗെയിമിംഗ് ലാപ്പുകള്‍ ഇഷ്ടപ്പെടുന്ന പുതുതലമുറ ടെലിവിഷനില്‍ വലിയ സ്ക്രീനുകളിലേയ്ക്ക് ചുവടുമാറ്റുന്നു''

ഓക്സിജന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഓക്സിജന്‍ ഫ്രാഞ്ചൈസി

2021 ല്‍ ഓക്സിജന്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുകയാണ്. ഡിജിറ്റല്‍ പ്രോഡക്ടിനോടൊപ്പം തന്നെ ഹോം അപ്ലയന്‍സിലും സജീവമാകും. ടിവി, ഫ്രിഡ്ജ് വാഷിംങ് മെഷിന്‍, എയര്‍കണ്ടീഷനറുകള്‍, ഫാന്‍, മിക്സര്‍ഗ്രൈന്‍ഡറുകള്‍ തുടങ്ങിയവയും ഓക്സിജന്‍ ഷോറൂമുകളില്‍ സ്ഥാനം പിടിയ്ക്കും.

ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഓക്സിജന്‍ വഴി ഒരുക്കിയിട്ടുണ്ട്. ഷോറൂമില്‍ വന്ന് സാധനം വാങ്ങുന്നപോലെ തന്നെ ഓണ്‍ലൈനിലൂടെ സെയില്‍സ്മാനുമായി സംസാരിച്ച് കൊണ്ട് ആവശ്യമുള്ള സാധനം ഇഷ്ത്തിനനുസരിച്ച് തിരഞ്ഞെടുക്കാന്‍ കഴിയുന്നതരത്തിലാണ് സജ്ജീകരിച്ചിരിയ്ക്കുന്നത്. https://oxygendigitalshop.com/

ഓക്സിജന്റെ ഫ്രാഞ്ചൈസി തുടങ്ങാനാഗ്രഹമുണ്ടോ. അതിനും അവസരമൊരുക്കുന്നുണ്ട്. ഓക്സിജന്‍ മലബാര്‍ മേഖലയിലേയ്ക്ക് ഷോറൂമുകള്‍ വ്യാപിപ്പിയ്ക്കുന്നതിന് ആലോചിയ്ക്കുന്നുണ്ട്. ഫ്രാഞ്ചൈസി തുടങ്ങാന്‍ സാമ്പത്തിക ശേഷിയുള്ള നല്ല സംരംഭകര്‍ക്ക് അവസരമുണ്ടാകും. ceo@oxygendigitalshop.com

oxygen digital
Advertisment