പ്രധാനമന്ത്രി കനിഞ്ഞു; പാലാക്കാർക്ക് ജീവശ്വാസം ഉറപ്പായി. പാലാ ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻ്റ് എത്തി. സ്ഥാപിക്കുന്നത് 1000 ലിറ്റർ / മിനിറ്റ് ശേഷിയിലുള്ള ഓക്സിജൻ ജനറേറ്റിംഗ് പ്ലാൻ്റ്

New Update

publive-image

പാലാ: ജീവശ്വാസമായ ഓക്സിജൻ ഉല്പാദിപ്പിക്കുന്ന 1000 ലി /മിനിട്ട് ശേഷിയിലുള്ള പ്ലാൻ്റ് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.പ്രധാന മന്ത്രിയുടെ പി.എം. കെയർ ഫണ്ടിൽ നിന്നുമാണ് പ്ലാൻ്റ് അനുവദിച്ചിരിക്കുന്നത്.

Advertisment

ഏപ്രിൽ 25ന് പ്രധാനമന്ത്രി നടത്തിയ മാൻ കി ബാത്തിലൂടെയാണ് രാജ്യത്ത് 551 പി.എസ്.എ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കുമെന്ന് പ്രധാന മന്ത്രി പ്രഖ്യാപിച്ചത്.

ആശുപത്രി കോംബൗണ്ടിൽ കാത്ത് ലാബ് ബ്ലോക്കിന് പിന്നിലായാണ്പ്ലാൻ്റ് സ്ഥാപിക്കുക. എൽ & ടി കമ്പനിക്കാണ് പ്ലാൻ്റ് സ്ഥാപിക്കുന്നതിൻ്റെ ചുമതല. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കെട്ടിടം ഉൾപ്പെടെയുടെ സൗകര്യങ്ങൾ നിർമ്മിച്ച് നൽകി.

വായുവിൽ നിന്നു വേർതിരിച്ചെടുന്ന ഓക്സിജൻ 95% വരെ ശുദ്ധിയിൽ ഈ പ്ലാൻ്റിൽ നിന്നും ലഭ്യമാകും. 60-ൽ പരം വെൻ്റിെലേറററുകൾക്കും 190-ൽ പരം ബെഡ് ഓക്സിജൻ പോയിൻ്റുകൾക്കും 30-ൽ പരം ഹൈ ഫ്ലോ ഓക്സിജൻ യൂണിറ്റുകൾക്കും ഒരേ സമയം യഥേഷ്ടം ഓക്സിജൻ ലഭ്യമാകും.

കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ കീഴിലുള്ള ഡിഫൻസ് റിസേർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ൻ്റെ ലൈഫ് സയൻസ് വിഭാഗമായ ബയോ എൻജിനീയറിംഗ് ആൻ്റ് ഇലക് ട്രോ മെഡിക്കൽ ലബോറട്ടറിയുടെ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച ഡിസൈൻ പ്രകാരമുള്ളതാണ് പി.എസ്.എ (പ്രഷർ സ്വിങ് അഡ്സോർഷൻ ) അടിസ്ഥാനമാക്കിയുള്ള ഈ മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ജനറേറ്റിംഗ് യൂണിറ്റ്.

കോവിഡ് രോഗബാധിതരിൽ ഭൂരിഭാഗം രോഗികൾക്കും കടുത്ത ശ്വാസതടസ്സം ഉണ്ടാകുന്നതിനാൽ തടസ്സമില്ലാതെ ഓക്സിജൻ നൽകേണ്ടതുണ്ട്.

നിലവിൽ സിലിണ്ടറുകൾ ഫില്ലിംഗ് സ്റ്റേഷനുകളിൽ എത്തിച്ച് നിറച്ചാണ് ആശുപത്രിയിൽ ഇപ്പോൾ ഓക്സിജൻ എത്തിക്കുന്നത്. വിദൂര പ്ലാൻ്റുകളിൽ നിന്നും യഥാസമയം സിലിണ്ടറുകൾ നിറച്ച് എത്തിയ്ക്കുന്നതിൽ ഉണ്ടായ കാലതാമസവും വർദ്ധിത ആവശ്യവും ലഭ്യത കുറവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരുന്നത്.

ആവശ്യത്തിന് ഓക്സിജൻ ഇല്ലാത്തതിനാൽ പല രോഗികളെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനാവാതെ അധികൃതർക്ക് മടക്കി അയ്ക്കേണ്ടിയും വന്നിരുന്നു. ഇങ്ങനെയുണ്ടായിരുന്ന എല്ലാ തടസ്സങ്ങൾക്കും ശ്വാശ്വത പരിഹാരവും കൂടുതൽ പേർക്ക് ഇവിടെ തന്നെ ചികിത്സയും അതും പൂർണ്ണമായും സൗജന്യമായും ലഭിക്കുന്നതിന് പുതിയ പ്ലാൻ്റ് വരുന്നതോടെ സാദ്ധ്യമാകും.

ഇതോടൊപ്പം വലിയ സാമ്പത്തിക നേട്ടവും അശുപത്രിക്ക് ഉണ്ടാവും. ഇവിടെ കേന്ദ്രീകൃത ഓക്സിജൻ വിതരണ പൈപ് ലൈൻ ശൃംഖല നേരത്തെ സ്ഥാപിച്ചിരുന്നു.

പ്ലാൻ്റ് പ്രവർത്തനക്ഷമമാകുന്നതോടെ ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലേക്കും വാർഡു കളിലേയ്ക്കും ഓക്സിജൻ യഥേഷ്ടം ലഭ്യമാവുകയും ചെയ്യും, വൈദ്യുതീകരണ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ഏതാനും ആഴ്ചകൾക്കകം പ്ലാൻ്റ് പ്രവർത്തിച്ചു തുടങ്ങും

pala news
Advertisment