കൊച്ചി: കൃത്യമായ ഓക്‌സിജൻ വിതരണത്തിനായി സ്വകാര്യ ആശുപത്രികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി.
/sathyam/media/post_attachments/ILNu02QiOFEiToTNaOqN.jpg)
ഓക്‌സിജൻ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണം. ഓക്‌സിജൻ പാഴാക്കാതെ കൃത്യമായി ഉപയോഗത്തിൽ വരുത്തണം. ചോർച്ചയിലൂടെയോ മറ്റു തരത്തിലോ പാഴാകാതെ ശ്രദ്ധിക്കണം.
അടിയന്തിര പ്രാധാന്യമില്ലാത്ത ഓപറേഷനുകൾ ആശുപത്രികൾ പരമാവധി ഒഴിവാക്കണം. ഇത്തരം ഓപറേഷനുകൾ നടക്കുന്നുവെങ്കിൽ അതിന്റെ വിവരങ്ങൾ മുൻകൂട്ടി ഓക്‌സിജൻ വാർ റൂമിൽ അറിയിക്കണം.
സ്വകാര്യ ആശുപത്രികളിൽ റാപിഡ് സേഫ്റ്റി ഓഡിറ്റ് ടീമിന്റെ പരിശോധനയുണ്ടാകും. അതിനാൽ സ്വകാര്യ ആശുപത്രികൾ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കണം. സംഘത്തിന്റെ പരിശോധനകളുമായി ആശുപത്രികൾ സഹകരിക്കുകയും ഒരു നോഡൽ ഓഫീസറെ ഇതിനായി നിയമിക്കുകയും വേണം.