തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പോടെ ജോസ് കെ മാണി വിഭാഗം അവസാനിക്കുമെന്ന് പിസി ജോർജ് . ജോസ് വിഭാഗത്തിലെ പലരും ജനപക്ഷത്തിലേക്ക് വരും. ഇതിനുള്ള അണിയറ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
/sathyam/media/post_attachments/9lfXVDrrxxjIEoFp7q7X.jpg)
പാലായിൽ മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണ്. യുഡിഫ് തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പിന്നിലാണ്. തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേമപ്രവർത്തനങ്ങൾ ചർച്ചയാവുന്നുണ്ട്. ഇത് പാലയിൽ എൻഡിഎക്ക് ഗുണം ചെയ്യും. കത്തോലിക്ക സഭയുടെ പിന്തുണ എൻഡിഎക്കാണ്.
പാലാ ബിഷപ് പുറത്തിറക്കിയ സർക്കുലർ എന്‍ഡിഎയുടെ വിജയം എളുപ്പമാക്കും. സഭ ബിജെപിയോട് അടുക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു.