Advertisment

'ഗോവ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിക്കും'; ഗോവയിലും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിക്കുമെന്ന് പി ചിദംബരം

New Update

publive-image

Advertisment

പനാജി: അടുത്ത വർഷം നടക്കുന്ന ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. പനാജിയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിദംബരത്തിന്റെ നേതൃത്വത്തിലാണ് ഗോവയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

"ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി ഞാനൊരു കാര്യം പറയട്ടെ, ഗോവ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിക്കും. 2007ല്‍ ഗോവയില്‍ കോണ്‍ഗ്രസ് ജയിച്ചു. അതിനു ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. 2012ല്‍ കോണ്‍ഗ്രസ് ഗോവയില്‍ പരാജയപ്പെട്ടു. പിന്നാലെ 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 2017ല്‍ ഗോവയില്‍ പരാജയപ്പെട്ടു, 2019ലെ പൊതുതിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. അതാണ് ചരിത്രം. എന്നാല്‍ 2022ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗോവയില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും. ആ ധൈര്യത്തിലും ആത്മവിശ്വാസത്തിലുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്"അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണ കോൺഗ്രസ്​ പാർട്ടി ആത്മവിശ്വാസത്തോടെയാണ്​ മുന്നോട്ട് പോകുന്നത്. 2022ൽ ഗോവയും 2024ൽ ഡല്‍ഹിയും പിടിക്കും. ചരിത്രം നമ്മുടേതാണ്. ഗോവയുടെ സുവര്‍ണ വര്‍ഷങ്ങള്‍ തിരികെവരും. വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെ മുന്‍കാല വികസനം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

p chidambaram
Advertisment