ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡല്‍ഹി : ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്റെ അറസ്റ്റ് കശ്മീര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് മകന് കാര്‍ത്തി ചിദംബരം.
Advertisment
ജമ്മു കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ വിഷയത്തില്‍ നിന്നും വ്യതിചലിപ്പിക്കാനാണ് ചിദംബരത്തിന്റെ അറസ്റ്റെന്നായിരുന്നു കാര്‍ത്തിയുടെ ആരോപണം.
ചിദംബരത്തിന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്നും കാര്‍ത്തി എ.എന്‍.ഐയോട് പ്രതികരിച്ചു.
ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയ നേതാവായിരുന്നു പി.ചിദംബരം. രാഷ്ട്രീയ നീക്കമായിരുന്നു അതെന്നും ജമ്മുകശ്മീരില്‍ ഇത്തരമൊരു നടപടിയുടെ ആവശ്യമില്ലെന്നുമായിരുന്നു ചിദംബരത്തിന്റെ നിലപാട്.