New Update
/sathyam/media/post_attachments/PwN8zN99CriE4lB19iC6.jpg)
ന്യൂഡല്‍ഹി: പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നോ ഇല്ലയോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. തന്റെ കീഴില്‍ ഇത്തരമൊരു സംഭവം നടന്നിട്ടും അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറയുന്ന അമിത് ഷാ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
Advertisment
അനധികൃതമായി ഒരു നിരീക്ഷണവും ചോര്‍ത്തലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് നിയമപരമായ ചോര്‍ത്തല്‍ നടന്നോ എന്ന് വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. പാര്‍ലമെന്റിലെ ഐ.ടി കമ്മിറ്റി അന്വേഷിക്കുന്നതിലും നല്ലത് ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ വിഷയം അന്വേഷിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us