പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം മുതൽ അസം വരെ യാത്ര ചെയ്യുന്നുണ്ടെങ്കിലും ഡൽഹിയിലെ കർഷകരെ കാണാൻ സമയമില്ല; വിമര്‍ശനവുമായി പി. ചിദംബരം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, February 27, 2021

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം മുതൽ അസം വരെ യാത്ര ചെയ്യുന്നുണ്ടെങ്കിലും ഡൽഹിയിലെ കർഷകരെ കാണാൻ സമയമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം.

‘കർഷകരുടെ വരുമാനം ഇരട്ടിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടും. എല്ലാ കർഷകർക്കും എംഎസ്പി ലഭിക്കുന്നുണ്ടെന്നും അവകാശപ്പെടും. 6 ശതമാനം കർഷകർക്ക് മാത്രമേ എംഎസ്പിയിൽ വിൽക്കാൻ കഴിയൂ ന്നതാണ് സത്യം’– ചിദംബരം ട്വീറ്റ് ചെയ്തു.

സാമ്പത്തിക മാന്ദ്യത്തിനിടയിലും 3.9 ശതമാനം വളർച്ച കൈവരിച്ചതിന് കാർഷിക മേഖലയ്ക്കുള്ള പ്രതിഫലം, പ്രതിഷേധിക്കുന്ന കർഷകരെ രാജ്യത്തിന്റെ ശത്രുക്കളായി കാണുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

×