‘‘സ്നേഹമേ വറ്റാത്ത സ്നേഹമേ, തീരാത്ത ദാഹമായി ഞാൻ വരുന്നു..’’; ഉദ്ഘാടന പ്രസംഗത്തിനിടെ പാട്ടുപാടി പിജെ ജോസഫ്‌

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, December 14, 2019

തൃശൂർ : അർണോസ് പാതിരിയുടെ ഭാരതപ്രവേശത്തിന്റെ 320ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെ പി.ജെ. ജോസഫിന്റെ ഗാനാലാപനം.‘‘സ്നേഹമേ വറ്റാത്ത സ്നേഹമേ, തീരാത്ത ദാഹമായി ഞാൻ വരുന്നു..’’ ക്രിസ്തീയ ഭക്തിഗാനം വേദിയിൽ പാടിമുഴുമിപ്പിച്ചശേഷം പി.ജെ. ജോസഫ് എംഎൽഎ പറഞ്ഞു,

‘‘പുത്തൻപാന നമുക്ക് ഈണംപകർന്നു പുനരാവിഷ്കരിക്കണം.ഞാനും നിങ്ങളെ സഹായിക്കാം. ഫണ്ട് കണ്ടെത്താൻ നിങ്ങൾക്കൊപ്പം ഞാനും ഉണ്ടാകും.’’

പാടിത്തീർന്നയുടൻ സദസ്സിന്റെ കരഘോഷം. ശ്യാം, ജെറി അമൽദേവ് തുടങ്ങിയവർ ഈണമിട്ട ക്രൈസ്തവ ഭക്തിഗാനങ്ങൾക്ക് ഇപ്പോഴും പുതുമ നശിച്ചിട്ടില്ല. ഇതു പറയുന്നതിനിടെയാണ് ‘യേശുവേ സർവേശസൂനുവേ’ എന്ന ഗാനം അദ്ദേഹം ആലപിച്ചത്.

 

×