കേരളം

കാട്ടുപന്നിശല്യം പരിഹരിക്കാൻ ഗൗരവമായി ഇടപെടും, മൃഗങ്ങൾ കാട്ടിൽനിന്നും ഇറങ്ങേണ്ടി വരുന്ന സാഹചര്യവും പരിശോധിക്കുമെന്ന് കൃഷിമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, September 24, 2021

കോഴിക്കോട്: കാട്ടുപന്നിശല്യം പരിഹരിക്കാൻ ഗൗരവമായി ഇടപെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതടക്കം സർക്കാരിന്റെ പരി​ഗ‌‌ണനയിൽ ഉണ്ട്. മൃഗങ്ങൾ കാട്ടിൽനിന്നും ഇറങ്ങേണ്ടി വരുന്ന സാഹചര്യവും പരിശോധിക്കുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു.

കാട്ടുപന്നിക്ക് ക്ഷുദ്രജീവി പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

×