ഗോവ ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തു

New Update

publive-image

ഗോവയുടെ പുതിയ ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തു. ഗോവ രാജ്ഭവനില്‍ ഇന്ന് 11 മണിക്ക് നടന്ന ചടങ്ങില്‍ മുംബൈ ഹൈകോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സംസ്ഥാനത്തെ 33-മത് ഗവര്‍ണറാണ് ശ്രീധരന്‍ പിള്ള.

Advertisment

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി ശ്രീ മനോഹര്‍ ഹസ്‌നോക്കര്‍, കേന്ദ്ര മന്ത്രി ശ്രീപദ് നായക്, പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ബി.ജെ.പി. ഗോവ സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ തനാവഡെ എന്നിവരും സംസ്ഥാന മന്ത്രിമാരും എം.എല്‍.എമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Advertisment