യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ് ; പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ‘ ഇത് നല്ലകാര്യമല്ല ;  യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, July 18, 2019

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി.സദാശിവം. ഇത്തരം പ്രശ്‌നങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.

വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌ന പരിഹാരത്തിനായി സമീപിച്ചു. താമസം കൂടാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു. അമല്‍ജ്യോതി കോളജില്‍ പതിമൂന്നാമത് ഇസ്ബ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇത് നല്ലകാര്യമല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

×