ഡോളർക്കടത്ത്; സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചോദ്യം ചെയ്യലിനായി ഇന്നും ഹാജരാകില്ല, അസുഖമെന്ന് വിശദീകരണം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, April 8, 2021

തിരുവനന്തപുരം: ഡോളർക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നും ഹാജരാകില്ല. അസുഖമുള്ളതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നാണ് വിശദീകരണം.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11 ന് ഹാജരാകാനാണ് കസ്റ്റംസ് നിർദേശം നൽകിയിട്ടുള്ളത്. രണ്ടാം തവണയാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നൽകിയത്.

സ്വപ്ന സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്.

×