‘ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല’ ! ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന പ്രചരണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃ‍ഷ്ണന്‍; വീഡിയോ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, April 9, 2021

തിരുവനന്തപുരം: താൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പ്രചാരണം തള്ളി സ്പീക്കർ ശ്രീരാമകൃഷ്ണൻ. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്ന് സ്പീക്കര്‍ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് വാർത്ത നൽകിയ ഓൺലൈൻ മാധ്യമ പ്രവർത്തകൻ നികൃഷ്ട ജീവി എന്നും സ്പീക്കർ വീഡിയോയിൽ പറഞ്ഞു.

‘ഞാൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും കുടുംബം തകർന്ന് പോയെന്ന രീതിയിലും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ചില ആളുകൾ അത് ഏറ്റു പിടിച്ചു. ഞാനിവിടെ ഉണ്ടെന്ന് പറയേണ്ട രീതിയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിപ്പെട്ടു. കുപ്രചരണങ്ങളെ തള്ളിക്കളയുകയാണ്. ഒരു ഏജൻസിയേയും പേടിയില്ല. ആത്‍മഹത്യ ചെയ്യാൻ മാത്രം ഭീരു അല്ല. ഏത് അന്വേഷണ ഏജന്‍സിക്കു മുന്നിലും ഹാജരാകുമെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. രക്തദാഹികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കു മുന്നില്‍ തലകുനിക്കില്ലെന്നും വീഡിയോയിൽ പി. ശ്രീരാമകൃഷ്ണന്‍ പറയുന്നു.

×