പി.ടി. തോമസിനെ നശിപ്പിക്കരുതേ ചെകുത്താന്റെ വക്കീലന്മാരെ; എം.എല്‍.എക്കെതിരെയുള്ള മാധ്യമ വേട്ടക്കെതിരെ ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്ററും ജനശക്തി വാരിക എഡിറ്ററുമായ ജി. ശക്തിധരൻ

New Update

കൊച്ചി :  പി.ടി. തോമസ് എം.എല്‍.എക്കെതിരെ നടക്കുന്ന വ്യാജാ വാർത്താ പ്രചാരണത്തെക്കുറിച്ചും മാധ്യമവേട്ടയാടലിനെതിരെയും ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്ററും ജനശക്തി വാരിക എഡിറ്ററുമായ ജി. ശക്തിധരൻ രംഗത്ത്. ഒരു വ്യത്യസ്തനായ പൊതുപ്രവർത്തകൻ എന്ന ഖ്യാതി നേടിയ ഒരു എം എൽ എ ആണ് പി ടി തോമസ്. അത്തരം തോമസുകാർ നമുക്ക് ജനപ്രതിനിധി സഭകളിൽ വേണം. അത്തരക്കാരെ ചാണക പുഴുക്കളുടെ കൂട്ടത്തിൽ മാധ്യമങ്ങൾ തള്ളരുത് എന്ന് ശക്തിധരൻ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Advertisment

publive-image

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം –

പി ടി തോമസിനെ നശിപ്പിക്കരുതേ ചെകുത്താന്റെ വക്കീലന്മാരെ

കേരളത്തിൽ കണ്ടാൽ കുളിക്കേണ്ടതരം രാഷ്ട്രീയക്കാരും അങ്ങിനെ അല്ലാത്തവരും ഉണ്ട്. എല്ലാവരെയും ഒരേ തലപ്പ് വെച്ച് അളക്കരുത്. അത് പാതകമാണ്. കേരളത്തിലെ ചാനലുകൾക്ക് ഇപ്പോൾ ചേരുന്ന പേര് DEVILS ADVOCATE എന്നതാണ്. ആ പദത്തിന് ഒരു പര്യായം ആരെങ്കിലും ചോദിച്ചാൽ ആദ്യം ഓർമയിൽ വരുന്നത് ചില ചാനലുകളുടെ പേരാണ്.

സംഭ്രമജനകമായ വാർത്തകൾ ഉണ്ടാക്കാൻ മത്സരിക്കുന്ന മലയാളം ചാനലുകൾ ആരെ കൊന്നും അവരുടെ ലക്ഷ്യം നേടാൻ ശ്രമിക്കും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളത്തെ അഞ്ചുമന സംഭവം. ഒരു വ്യത്യസ്തനായ പൊതുപ്രവർത്തകൻ എന്ന ഖ്യാതി നേടിയ ഒരു എം എൽ എ ആണ് പി ടി തോമസ്. അത്തരം തോമസുകാർ നമുക്ക് ജനപ്രതിനിധി സഭകളിൽ വേണം. അത്തരക്കാരെ ചാണക പുഴുക്കളുടെ കൂട്ടത്തിൽ മാധ്യമങ്ങൾ തള്ളരുത്.

ഒരു ചാനൽ അവതാരകൻ ഈ സംഭവത്തെ, ഓഹരി കുംഭകോണത്തിലെ കാളക്കൂറ്റനായിരുന്ന ഹർഷത്ത് മേത്തയുടെ പിൻഗാമിയാണെന്ന വിധം അവതരിപ്പിക്കുന്നത് കണ്ടു. ഈ ചാനലിന്റെ ഉടമകളിൽ ഒരാൾ സഹസ്ര കോടികളുടെ ആദായനികുതി വെട്ടിപ്പിന് അടുത്തയിടെ ശിക്ഷിക്കപ്പെട്ട “ഹരിശ്ചന്ദ്രൻ” ആയിരുന്നു എന്നതും ജനങ്ങൾ അറിയണം.

Advertisment