തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മുന്‍ എംഎല്‍എ മരിച്ചു

New Update

publive-image

ചെന്നൈ: തമിഴ്നാട് ആർ കെ നഗർ മുൻ എംഎൽഎ പി വെട്രിവേൽ കൊവിഡ് ബാധിച്ച് (69) മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയുമായി വളരെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു. എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിൻവലിച്ചതിന് അയോഗ്യരാക്കപ്പെട്ട 18 എംഎൽഎമാരിൽ ഒരാളാണ് വെട്രിവേൽ. ടി ടി വി ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകം ട്രഷറർ കൂടിയാണ്.

Advertisment
Advertisment