‘പച്ചമാങ്ങ’യിലെ വേഷത്തിന്റെ പേരില്‍ സോനയ്ക്കു വിമര്‍ശനം

ഉല്ലാസ് ചന്ദ്രൻ
Friday, January 24, 2020

പ്രതാപ് പോത്തനും സോന ഹെയ്ഡനും പ്രധാനവേഷത്തില്‍ എത്തുന്ന ‘പച്ചമാങ്ങ’യുടെ ട്രെയിലര്‍ കഴഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ നടിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നു മുണ്ടും ബ്ലൗസും അണിഞ്ഞാണ് ചിത്രത്തില്‍ സോന പ്രത്യക്ഷപ്പെടുന്നത്. സംഭവം വിവാദമായതോടെ നായികതന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് താന്‍ ചെയ്തിരിക്കുന്നതെന്നും സഭ്യതയുടെ പരിധികള്‍ ലംഘിച്ചിട്ടില്ലെന്നുമാണ് സോന പറയുന്നത്. താന്‍ ഒരു ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശിക്കുന്നതെന്നും അവര്‍ പറഞ്ഞു.

വളരെ മനോഹരമായ ചിത്രമാണ് ‘പച്ചമാങ്ങ’യെന്നും വൈകാരികമായ നിരവധി രംഗങ്ങള്‍ നിറഞ്ഞ ചിത്രം ബാലു മഹേന്ദ്ര സാറിന്റെ ശൈലിയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം, അമര്‍ അക്ബര്‍ അന്തോണി, കര്‍മയോദ്ധ തുടങ്ങിയ മലയാളം ചിത്രങ്ങളിലും സോന അഭിനയിച്ചിട്ടുണ്ട്. ഫുള്‍ മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പച്ചമാങ്ങ’.

×