കേരളം

എംപിക്ക് പൊലീസ് സ്റ്റാൻഡിങ് ഓർഡർ പ്രകാരം സല്യൂട്ട് ഇല്ല. അർഹിക്കാത്തത് അധികാരം ഉപയോഗിച്ചു വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം? സുരേഷ് ഗോപിക്കെതിരെ പത്മജ വേണുഗോപാല്‍

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, September 16, 2021

തൃശൂർ: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ചും വിമർശിച്ചും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും രംഗത്തുവരികയാണ്. ഇക്കൂട്ടത്തിൽ തൃശൂരിൽ സുരേഷ് ഗോപിക്കെതിരെ മൽസരിച്ച കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലും പ്രതികരണം അറിയിച്ചു.

‘കുറെ കർഷകർ സമരം തുടങ്ങിയിട്ടു മാസങ്ങളായി, അവരോടൊന്നും ഇല്ലാത്ത കർഷകസ്നേഹം തൃശൂരിൽ വന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ്യം ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. എംപിക്ക് പൊലീസ് സ്റ്റാൻഡിങ് ഓർഡർ പ്രകാരം സല്യൂട്ട് ഇല്ല. അർഹിക്കാത്തത് അധികാരം ഉപയോഗിച്ചു വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം?– പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

×