Advertisment

അന്യനാടുകളില്‍ നിന്നും ഗത്യന്തരമില്ലാതെ മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പെയ്ഡ് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ കൈപൊള്ളി സര്‍ക്കാര്‍; നിലപാട് മയപ്പെടുത്തിയേക്കും

New Update

തിരുവനന്തപുരം: അന്യനാടുകളില്‍ നിന്നും ഗത്യന്തരമില്ലാതെ മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പെയ്ഡ് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ കൈപൊള്ളി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരസ്യമായെങ്കിലും നിലപാട് മയപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന. അല്ലാതെ വന്നാല്‍ കോവിഡ് മാനേജ്മെന്‍റിന്‍റെ പേരില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത ഇമേജ് കൈമോശം വരുമെന്ന ഉപദേശമാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്.

Advertisment

publive-image

ജോലിയും വരുമാനവും നഷ്ടപ്പെട്ട് പ്രവാസ ലോകത്ത് തുടരാന്‍ ഗത്യന്തരമില്ലാതെയാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്. ഇവര്‍ക്കുള്ള ടിക്കറ്റുപോലും സംഘടനകളും മറ്റും സ്പോണ്‍സര്‍ ചെയ്യുന്നതാണ്. കുവൈറ്റിലും മറ്റും പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിയുന്നവരും മടങ്ങിവരുന്നവരുടെ കൂട്ടത്തിലുണ്ടാകും.

അവരൊക്കെ തെറ്റായ മാര്‍ഗങ്ങളില്‍ കുവൈറ്റിലെത്തി വഞ്ചിക്കപ്പെട്ട് ജോലിയും കൂലിയുമില്ലാതെ ഗത്യന്തരമില്ലാതെ മടങ്ങുന്നവരാണ്. അവര്‍ക്കുള്ള ടിക്കറ്റുപോലും കുവൈറ്റ് സര്‍ക്കാരാണ് നല്‍കുന്നത്. അവര്‍ നാട്ടിലെത്തിയാല്‍ ക്വാരന്‍റൈന്‍ കേന്ദ്രത്തില്‍ വരുന്ന ചിലവ് ഇവര്‍ സര്‍ക്കാരിനു നല്‍കണമെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥ എന്ന ചോദ്യമാണ് ഉയര്‍ന്നത്.

സര്‍ക്കാരിന്‍റെ ഇരുട്ടടിയായുള്ള ഈ തീരുമാനത്തിനെതിരെ ഗള്‍ഫില്‍ നിന്നും മറ്റും വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഗള്‍ഫിലെ പ്രവാസി സംഘടനകളൊക്കെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ പ്രതിഷേധം ഫലം കാണുമോ എന്ന് ഇന്നറിയാം.

quarantine paid quarantine
Advertisment