വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രം വരച്ചു; കുട്ടിത്താരത്തെ തേടി ഒടുവില്‍ അഭിനന്ദനവുമെത്തി

New Update

publive-image

Advertisment

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രം വരച്ച് താരമായി മാറിയിരിക്കുകയാണ് ഒരു കൊച്ചു മിടുക്കന്‍. അക്കിലിസ് എന്നാണ് ഈ മിടുക്കന്റെ പേര്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അക്കിലിസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്തെത്തുന്നതും.

കോഴിക്കോട് വട്ടോളി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അക്കിലിസ്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒരു ചിത്രം വരയ്ക്കാന്‍ ടീച്ചര്‍ ആവശ്യപ്പെടുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ കാരിക്കേച്ചര്‍ അക്കിലിസ് വരച്ചു.

രണ്ട് മണിക്കൂര്‍ സമയമെടുത്താണ് ഈ മിടുക്കന്‍ കാരിക്കേച്ചര്‍ വരച്ചത്. വി ശിവന്‍കുട്ടി നേരിട്ട് ഫോണില്‍ വിളിച്ച് അക്കിലിസിനെ അഭിനന്ദിക്കുകയും ചെയ്തതോടെ സംഭവം വൈറലായി. ചിത്രങ്ങള്‍ വരയ്ക്കാറുണ്ടെങ്കിലും അക്കിലിസ് ആദ്യമായാണ് ഒരു കാരിക്കേച്ചര്‍ വരയ്ക്കുന്നത്.

v shivankutty caricature
Advertisment