കേരള ചിത്രകലാ പരിഷത്തിന്റെ കീഴിൽ രൂപീകരിച്ച "കുട്ടിക്കൂട്ടം" പ്രശസ്ത ചിത്രകാരിയായ റ്റി.കെ പദ്മിനി യുടെ ഓർമ്മ ദിനത്തിൽ ഒരുക്കുന്ന പെയ്ന്റിംഗ് മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

പാലക്കാട്: ചിത്രകലയിൽ അഭിരുചിയുളള കുട്ടികൾക്ക് അവരുടെ സർഗാത്മകത വൈഭവം വികസിപ്പിക്കാന്നതിനായി ശരിയായ ദിശാബോധത്തിലൂന്നിയ കലാ പരിശീലന കളരികൾ നടത്തി ഭാവിയിലെ കലാകാരന്മാരെ വാർത്തെടുക്കാൻ വേണ്ടി കേരള ചിത്രകലാ പരിഷത്തിന്റെ കീഴിൽ രൂപീകരിച്ച "കുട്ടിക്കൂട്ടം" പ്രശസ്ത ചിത്രകാരിയായ റ്റി.കെ പദ്മിനി യുടെ ഓർമ്മ ദിനത്തിൽ ഒരുക്കുന്ന പെയ്ന്റിംഗ് മത്സരത്തിലേക്ക് എല്ലാ കൊച്ചു കലാകാരന്മാർക്കും സ്വാഗതം.

കുട്ടികളുടെ സർഗ്ഗ ഭാവനകളെ ചിറകു വിരിയ്ക്കാനും മാരിവില്ലിന്റെ വർണ്ണ വിഹായസ്സിലേക്ക് പറന്നുയരാനും ഒരവരം.

നിബന്ധനകൾ: 5 വയസുമുതൽ 18 വയസുവരെ ഉള്ളവർക്ക് മത്സരത്തിൻ പങ്കെടുക്കാം
മൂന്നു കാറ്റഗറിയിൽ മത്സരം ഉണ്ടാവും

1. ഒന്നു മുതൽ നാലു വരെ ക്ളാസുകളിലെ കുട്ടികൾക്കും
2. അഞ്ച് മുതൽ എട്ട് വരെയുള്ളവർക്കും
3. ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് കുട്ടികൾക്കും ആയി മത്സരം നടത്തുന്നു.
ക്രയോൺസ്, വാട്ടർകളർ,അക്രലിക്ക്, ഓയിൽ. എന്നിവ മീഡിയമായി ഉപയോഗിക്കാം
*A3 size ൽ ചിത്രങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ വരച്ചത് സംഘാടകർ പറയുന്ന ഫോൺ നമ്പറിൽ പേരെഴുതി പോസ്റ്റ്‌ ചെയ്യണം
* സമയം വിഷയം, ഫോൺ നമ്പർ ഇവ മെയ് 11ന് നൽകുന്നതായിരിക്കും
ജില്ലാതലത്തിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുപ്പിക്കുകയും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകുന്നതും ആയിരിക്കും.

പാലക്കാട് ജില്ലയിലുളളവർ താഴെ കാണുന്ന ലിങ്കിലൂടെ 'കുട്ടിക്കൂട്ടം' വൊട്ട്സ്ഏപ്പ് കൂട്ടായ്മയിൽ ചേരണം: https://chat.whatsapp.com/IGWj7KbkPe08m0NEZsA07b

മത്സര ദിവസം വിഷയവും, സമയവും അറിയിക്കുന്നത് ഈ ഗ്രൂപ്പിലൂടെയാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: http://www.keralachithrakalaparishathpalakkad.org/kuttikkoottam-t-k-padmini

palakkad news
Advertisment