ഷുഐബ്‌ മാലിക്കിനു പിന്നാലെ ഇന്ത്യക്കാരിയെ സ്വന്തമാക്കി ഇന്ത്യയുടെ മരുമകനായി പാക് ക്രിക്കറ്റ് താരം ഹസന്‍ അലി

സ്പോര്‍ട്സ് ഡസ്ക്
Wednesday, August 21, 2019

ദുബായ്: ഷുഐബ് മാലിക്കിനു പിന്നാലെ മറ്റൊരു പാകിസ്താന്‍ ക്രിക്കറ്റ് താരംകൂടി ഇന്ത്യയുടെ
മരുമകനായി. പാക് പേസ് ബൗളര്‍ ഹസന്‍ അലിയാണ് ഹരിയാന സ്വദേശിയായ ഷമിയ അര്‍സൂവിനെ വിവാഹം ചെയ്തത്.

ദുബായിലെ അറ്റ്ലാന്റിസ് പാം ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍.ബന്ധുക്കളും സുഹൃത്തുക്കളുമടക്കം അമ്പതോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.വിവാഹത്തിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇന്ത്യന്‍ വസ്ത്രങ്ങളാണ് വധു വിവാഹ സമയം അണിഞ്ഞിരുന്നത്. അതേസമയം പാകിസ്ഥാനില്‍ നടക്കുന്ന റിസപ്ഷനില്‍ ആ രാജ്യത്തെ വസ്ത്രങ്ങളായിരിക്കും ഷമിയയ്ക്കായി തിരഞ്ഞെടുക്കുകയെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിഷി ആന്‍ജലോ പറഞ്ഞു.

ഇംഗ്ലണ്ടില്‍ നിന്ന് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഷമിയ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഫ്ളൈറ്റ് എന്‍ജിനീയറാണ്. മാതാപിതാക്കള്‍ക്കൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ ഷമിയയുടെ ബന്ധുക്കള്‍ ന്യൂഡല്‍ഹിയിലുണ്ട്. ഹസന്‍ അലി പാകിസ്ഥാനുവേണ്ടി ഒമ്പത് ടെസ്റ്റുകളും 53 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ വഴിയാണ് ഷമിയ ഹസനെ പരിചയപ്പെടുന്നത്.

×