ഇസ്ലാമാബാദ്: വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുകിളിയുടെ ആക്രമണം തടയാന്‍ പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ നാല് പ്രവിശ്യകളിലെ മന്ത്രിമാരും, മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച ഇമ്രാന്‍ഖാന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
മരുഭൂമി വെട്ടുകിളിയുടെ ആക്രമണം തടയാന്‍ ദേശീയ കര്‍മപദ്ധതിയും (എന്‍.എ.പി) യോഗത്തില്‍ തയ്യാറാക്കി. പ്രതിസന്ധി മറികടക്കുന്നതിനായി 7.3 ബില്യണ്‍ രൂപയും സര്‍ക്കാര്‍ അനുവദിച്ചു. രാജ്യത്ത് വെട്ടുക്കിളി ആക്രമണം തടയുന്നതിനും,? വിളനാശം ഒഴിവാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.
വെട്ടുകിളി ആക്രമണം ആദ്യമായി പാകിസ്ഥാനിലുണ്ടായത് 2019 മാര്‍ച്ചിലാണ്. പിന്നീട് സിന്ധ്, ദക്ഷിണ പഞ്ചാബ്, ഖൈബര്‍ പഖ്തുന്‍ഖ്വ എന്നിവിടങ്ങളില്‍ ഏകദേശം 900,000 ഹെക്ടറിലെ വിളകളാണ് വെട്ടുകിളികള്‍ നശിപ്പിച്ചത്. ദശലക്ഷക്കണക്കിന് രൂപയുടെ മരങ്ങളും വെട്ടുകിളികള്‍ നശിപ്പിച്ചിട്ടുണ്ട്.