പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യ​ത്തി​ലെ സ്പെ​ഷ​ല്‍ സ​ര്‍​വീ​സ് ഗ്രൂ​പ്പ് ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്ക് സ​മീ​പം എ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 18, 2019

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യ​ത്തി​ലെ സ്പെ​ഷ​ല്‍ സ​ര്‍​വീ​സ് ഗ്രൂ​പ്പ് ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്ക് സ​മീ​പം എ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലു​ള്ള കൃ​ഷ്ണ ഗാ​ട്ടി​യി​ല്‍ ഓ​ഗ​സ്റ്റ് അ​വ​സാ​നം പാ​ക് സൈ​ന്യം എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.


പൂ​ഞ്ച് ന​ദി​യി​ലൂ​ടെ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്ക് സ​മീ​പം പാ​ക് സൈ​ന്യം എ​ത്തി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​യു​ട​ന്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം പാ​ക് സൈ​ന്യ​ത്തെ തു​രു​ത്തി. സെ​പ്റ്റം​ബ​ര്‍ 12ന് ​പാ​ക്കി​സ്ഥാ​ന്‍റെ ബോ​ഡ​ര്‍ ആ​ക്ഷ​ന്‍ ടീ​മും ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഇ​വ​രെ​യും സൈ​ന്യം തു​രു​ത്തി​യി​രു​ന്നു.

×